Latest NewsKeralaNews

കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്- ബിജെപി അന്തർധാര: ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോൺഗ്രസ് മനസ്സും ചേരുകയായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ അരയക്ഷരംപോലും പറയാത്തവരാണ് കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാരെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതില്‍ അതീവ ദു:ഖം, പ്രവാചകന്‍ ഇതിന് എതിരല്ല: താലിബാന്‍ മന്ത്രി

നാട് പുരോഗതി നേടരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ, യുഡിഎഫ് സമീപനത്തിനുള്ള മറുപടിയാണ് നവകേരളസദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാൽ, കോൺഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്‌കരിക്കുകയാണ്. എന്തിനാണ് ബഹിഷ്‌കരിച്ചതെന്ന് അവരുടെ അണികൾക്കുപോലും മനസ്സിലായിട്ടില്ല. ബഹിഷ്‌കരണത്തിനുപുറമേ പലതരത്തിൽ നവകേരളസദസ്സിനെ ഇകഴ്ത്തിക്കാട്ടാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ൽ 26 ശതമാനമായിരുന്നത് 67 ശതമാനമായി വർധിച്ചു. മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.60 കോടി രൂപയായിരുന്നത് 10.17 കോടിയായി വർധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പ്രതിശീർഷവരുമാന പട്ടികയിൽ ഇന്ത്യയിലെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാർഷികവരുമാനത്തിന്റ 35 ശതമാനം മാത്രമാണ് കേരളത്തിന് കടം. എന്നാൽ, കേന്ദ്രം വാർഷിക വരുമാനത്തിന്റെ 51 ശതമാനമാണ് കടമെടുക്കുന്നത്. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് എ.എം ആരിഫ്; ഇങ്ങനെ പേടിക്കല്ലേയെന്ന് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button