KeralaLatest NewsNews

സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് എ.എം ആരിഫ്; ഇങ്ങനെ പേടിക്കല്ലേയെന്ന് സോഷ്യൽ മീഡിയ

നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ആലപ്പുഴ എംപി എഎം ആരിഫ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് ആരിഫ് പര്യാഹസിച്ചു. സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ ഉണ്ടായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂവെന്ന് ആരിഫ് പറഞ്ഞു. ലോക്സഭ എംപിയായി പാർലമെൻറിലേക്ക് വരാൻ ഒരു സാധ്യതയുമില്ല. അതിനുള്ള അവസരം അദ്ദേഹം തന്നെ കളഞ്ഞുകുളിക്കുമെന്നും ആരിഫ് പറഞ്ഞു. ആരിഫിന്റെ പരാമർശത്തിന് പിന്നാലെ സഖാവിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തി. സുരേഷ് ഗോപിയെ ഇങ്ങനെ പേടിക്കല്ലേയെന്ന് സോഷ്യൽ മീഡിയ ആരിഫിനെ പരിഹസിക്കുന്നു.

‘അദ്ദേഹത്തിൻറെ നാവാണ് പ്രശ്നം. വ്യക്തിപരമായി കൊള്ളാം, പക്ഷേ അദ്ദേഹത്തിന്റെ പ്രസ്ഥാനം കൊള്ളില്ല. അമ്പലപ്പുഴ പാൽപ്പായസം ഒന്നാം തരമാണ്. പക്ഷേ അത് വിളമ്പിയിരിക്കുന്നത് തുപ്പൽ കോളാമ്പിയിലാണെന്ന് പറഞ്ഞതുപോലെ, നല്ല മനുഷ്യനായിരിക്കാം. പക്ഷേ ബി.ജെ.പിയിലായിപ്പോയി. അതുകൊണ്ടുതന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം വർഗീയ ചുവയുള്ള വർത്താനങ്ങളാണ്. ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യൻ നമ്മുടെ സുഹൃത്തായിപ്പോയല്ലോ എന്ന് ചിന്തിക്കുമ്പോൾ പോലും പ്രയാസമാണ്’, ആരിഫ് പറഞ്ഞു.

സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ ഉണ്ടായിരുന്നു എന്നേ ഇപ്പോൾ പറയാൻ കഴിയൂവെന്നും. അദ്ദേഹം ജയിക്കില്ലെന്നും എഎം ആരിഫ് പറഞ്ഞു. സുരേഷ് ഗോപിയുമായി ഇപ്പോഴും സ്‌നേഹക്കുറവൊന്നുമില്ലെന്നും സമീപകാലത്ത് ചില പ്രശ്‌നങ്ങളിൽ ചോദ്യങ്ങൾ വന്നപ്പോഴെല്ലാം ആ ബന്ധമുള്ളതിനാൽ പ്രതികരിക്കാൻ മടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button