KeralaLatest NewsNews

‘ഉമ്മയുടെ കരച്ചിൽ കേട്ട് ആരും വന്നു നോക്കിയില്ല, മരിക്കട്ടേന്നാ ഓര് പറഞ്ഞത്’: കണ്ണീരോടെ ഷബ്നയുടെ പത്ത് വയസുള്ള മകൾ

വടകര: ഓർക്കാട്ടേരിയിയിൽ ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മകളുടെ വാക്കുകൾ നൊമ്പരമാകുന്നു. ഷബ്‌നയുടെ ഭർതൃവീട്ടുകാർക്കെതിരെയാണ് പത്ത് വയസുകാരിയായ മകളുടെ മൊഴി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്ന ആത്മഹത്യ ചെയ്തത്. ഉമ്മയെ ഉപ്പയുടെ മാതൃസഹോദരൻ ഹനീഫ മർദ്ദിച്ചുവെന്നും മുറിയിൽ കയറി വാതിലടച്ച് കരഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നുമാണ് മകളുടെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹനീഫയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മകളുടെ വെളിപ്പെടുത്തൽ കൂടാതെ ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സ്വന്തം വീടുവെച്ച് മാറണമെന്ന് ഷബ്ന പറഞ്ഞതിനെ തുടർന്നാണ് ഇയാള്‍ മർദ്ദിച്ചതെന്നാണ് വിവരം.

‘വാപ്പാന്‍റെ അമ്മാവൻ ഉമ്മയോട് മോശമായി സംസാരിച്ചു. വീട് വെച്ച് മാറണമെന്ന് പറഞ്ഞപ്പോ ഉമ്മാനെ തല്ലി. വിഷമിച്ച് ഉമ്മ മോളിലെ മുറിയിൽ പോയി വാതിലടച്ചു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ടപ്പോള്‍ ഉമ്മ കരയുകയാണ് നോക്കണമെന്ന് വീട്ടിലുള്ളവരോട് പറഞ്ഞു, പക്ഷേ ആരും ചെന്ന് നോക്കിയില്ല, മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണം’, മകൾ പറഞ്ഞു.

ഷബ്നയെ വിളിച്ചിട്ട് കിട്ടാതായോടെ വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു ഷബ്നയുടെ മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോഴാണ് ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button