KeralaLatest NewsNews

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ഡോക്ടർ വീണു മരിച്ചു: അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ഡോക്ടർ വീണു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റെയിൽവേ പൊലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ റീജ്യണൽ ലാബിൽ കൺസൽട്ടന്റായ ഡോ. സുജാതയാണ് മരിച്ചത്.

Read Also: പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാലാം പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ആളുകൾ അധികമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടാണ് സുജാത മരിച്ചത്. സുജാതയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button