ഡൽഹി: ആദായ നികുതി വകുപ്പ് റെയ്ഡിൽ കോൺഗ്രസ് എംപിയുടെ ഓഫീസിൽ നിന്ന് കോടികൾ പിടിച്ചെടുത്തതിന് പിന്നാലെ, കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. കോൺഗ്രസാണ് അഴിമതിയുടെ കേന്ദ്രമെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഇന്ത്യയിലെ കള്ളന്മാരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു യാത്രയായിരുന്നു എന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
‘രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഇന്ത്യയിലെ കള്ളന്മാരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു യാത്രയായിരുന്നു. കോൺഗ്രസാണ് അഴിമതിയുടെ കേന്ദ്രം. ഝാർഖണ്ഡിലെ കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഏകദേശം 300 കോടി രൂപ ഇതിന്റെ തെളിവാണ്,’ അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ എംപി ധീരജ് സാഹുവിന്റെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളിൽ നിന്നായി ഏകദേശം മുന്നൂറ് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ധീരജ് സാഹുവുമായി ബന്ധമുള്ള ഒഡീഷ ആസ്ഥാനമായുള്ള മദ്യനിർമാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിലടക്കം റെയ്ഡ് നടന്നു. ധീരജ് സാഹുവിന്റെ മകൻ റിതേഷ് സാഹുവാണ് ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. ധീരജ് സാഹുവിന്റെ സഹോദരൻ ഉദയ് ശങ്കർ പ്രസാദ് കമ്പനിയുടെ ചെയർമാനും കൂടിയാണ്.
Post Your Comments