മോസ്കോ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പല ബാഹ്യസമ്മർദങ്ങൾക്കും ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ നയിക്കുന്നതെന്നും പുടിൻ പറഞ്ഞു. മോസ്കോയിൽ വെച്ചു നടന്ന ‘റഷ്യ കോളിംഗ്’ എന്ന ഇൻവസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത്.
‘ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും നടപടികളോ തീരുമാനങ്ങളോ മോദി സ്വീകരിക്കില്ല. മോദിയെ ആർക്കും ഭയപ്പെടുത്താൻ സാധിക്കില്ല. അദ്ദേഹം ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി തീരുമാനങ്ങൾ എടുക്കുകയുമില്ല, എനിക്കത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതെനിക്ക് അറിയാം. പക്ഷെ, അത് സാധ്യമല്ല. സത്യത്തിൽ, ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോദി കടുത്ത നിലപാട് എടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്,’ വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.
Post Your Comments