മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് മോഡൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കിയതോടെയാണ് ടാറ്റയുടെ പുതിയ നീക്കം. നിലവിൽ, പഞ്ച് ഇവിയുടെ ട്രയൽ റൺ ടാറ്റാ മോട്ടോഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ, മിനിറ്റുകൾക്കുള്ളിലാണ് ടാറ്റ പഞ്ചിന്റെ ട്രയൽ റൺ വൈറലായി മാറിയത്. കാറിന്റെ രൂപം പൂർണമായും മൂടിക്കെട്ടിയ നിലയിലാണ് നിരത്തിലിറക്കി പരീക്ഷണ ഓട്ടം നടത്തിയിരിക്കുന്നത്.
വാഹനത്തിന്റെ ഇ.ഡി ഡി.ആർ.എൽ മാത്രമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നെക്സോൺ ഇവിയുടേതിന് സമാനമായ രീതിയിൽ ഒരുക്കിയ ഹെഡ് ലാമ്പുകളാണ് മറ്റൊരു സവിശേഷത. റെഗുലർ പമ്പിൽ നിന്നും ഡിസൈൻ മാറ്റം വരുത്തിയുള്ള ബമ്പർ പിന്നിൽ ഘടിപ്പിച്ചിട്ടുണ്ട്. വേരിയന്റുകൾക്ക് അനുസൃതമായി അലോയ് വീലുകൾ, വീൽ കവറുകൾ എന്നിവയിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇലുമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ പുതിയ ടൂ സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ പഞ്ച് ഇവിയിൽ പ്രതീക്ഷിക്കാവുന്നതാണ്.
Also Read: അമിതവണ്ണം കുറയ്ക്കാന്‍ അനുയോജ്യമായ വ്യായാമം ഏതെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യ വിദഗ്ധര്‍
Post Your Comments