Latest NewsNewsBusiness

വാരിക്കോരി ഇനി വായ്പയില്ല! ഡിജിറ്റൽ വായ്പകൾക്ക് കടിഞ്ഞാണുമായി ആർബിഐ

ഈടില്ലാതെ നൽക്കുന്ന വ്യക്തിഗത വായ്പകൾക്കും, ഇൻസ്റ്റന്റ് വായ്പകൾക്കും റിസർവ് ബാങ്ക് അധിക വെയിറ്റേജ് ഏർപ്പെടുത്തിയിട്ടുണ്ട്

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിതരണം ചെയ്യുന്ന വായ്പകൾക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫിനാൻഷ്യൽ ടെക് കമ്പനികൾ വഴി ഉപഭോക്താക്കൾക്ക് നൽകുന്ന ചെറുവായ്പകൾക്കാണ് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുഴുവൻ ബാങ്കുകൾക്കും ആർബിഐ കൈമാറിയിട്ടുണ്ട്. പലപ്പോഴും മതിയായ ഈടില്ലാതെയാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി വായ്പകൾ ലഭ്യമാക്കുന്നത്. അതിനാൽ, ചെറുവായ്പകളുടെ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ഈടില്ലാതെ നൽക്കുന്ന വ്യക്തിഗത വായ്പകൾക്കും, ഇൻസ്റ്റന്റ് വായ്പകൾക്കും റിസർവ് ബാങ്ക് അധിക വെയിറ്റേജ് ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്കിൽ നിന്നും കർശന നിർദ്ദേശങ്ങൾ ലഭിച്ചതിനാൽ ബാങ്കുകളും നടപടികൾ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ആർബിഐയുടെ നടപടിക്ക് പിന്നാലെ പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി കമ്പനിയായ പേടിഎം ചെറുവായ്പകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള ചെറുവായ്പകളുടെ എണ്ണമാണ് പേടിഎം കുറയ്ക്കുന്നത്.

Also Read: വേദനസംഹാരികള്‍ ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു, മരുന്നിന്റെ പേര് പുറത്തുവിട്ട് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button