കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍, പൊലീസ് അറസ്റ്റ് ചെയ്ത ഡോ.റുവൈസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. സ്ത്രീധനമായി ഒന്നരകിലോ സ്വര്‍ണം ചോദിച്ച മഹാപാപിയെ വെറുതെ വിടരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
മിടുക്കിയായ കുട്ടിയുടെ ജീവിതം തകര്‍ത്ത ഇയാളെ നിയമത്തിന്റെ മുന്നിലും സമൂഹവും ദയവുകാണിക്കരുതെന്ന് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഡോ. വന്ദന കൊല്ലപ്പെട്ട സമയത്ത് റുവൈസിന്റെ ആദര്‍ശ പ്രസംഗം സ്വന്തം ജീവിതത്തില്‍ ഇല്ലെന്ന് ഗണേഷ് പറഞ്ഞു. പെണ്ണിന്റെ വീട്ടില്‍ നിന്ന് പണം വാങ്ങി കല്യാണം കഴിക്കാന്‍ പോകുന്നവന്‍ അതിനു നില്‍ക്കരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിലാണ്. കേസില്‍ പ്രതി റുവൈസിന്റെ വീട്ടുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ ജാസിം നാസ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments