Latest NewsKeralaNews

കാനം രാജേന്ദ്രന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്: എം വി ഗോവിന്ദൻ

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാർത്തയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളായി അസുഖബാധിതനായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മഹുവയെ പുറത്താക്കിയത് പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായം: പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ

രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവർത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ആകസ്മികമായാണ് മരണ വാർത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മോദി കടുത്ത നിലപാട് എടുക്കുന്നത് അത്ഭുതപ്പെടുത്താറുണ്ട്: വ്ളാഡിമിർ പുടിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button