ജയ്പുർ: രാജസ്ഥാനിൽ വിവാഹചടങ്ങിനിടെ ആറു വയസുകാരി പീഡനത്തിന് ഇരയായി. ദൗസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
Read Also : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്
ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ദൗസ വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments