KeralaLatest NewsNews

മെട്രോ ഇനി രാജ നഗരയിലേക്കും: പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും

കൊച്ചി: രാജ നഗരിയിലേക്ക് കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട്ട് 25 അഞ്ചാമത്തേതും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സിംഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.

ഇന്ന് മുതലാണ് ഈ റൂട്ടിലുള്ള പരീക്ഷണയോട്ടം ആരംഭിക്കുക. രാത്രി 11.30ന് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം തുടങ്ങും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്റ്റേഷനുള്ളത്. റെയില്‍വേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍റെ നിര്‍മാണം വേഗത്തിലായത്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യം ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്. തൃപ്പുണിത്തുറ വരെ 28.12 കിലോമീറ്ററാണ് കൊച്ചി നഗരം ചുറ്റി മെട്രോ ഓടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button