ബംഗളൂരു: പട്ടാപ്പകൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കർണാടകയിലാണ് സംഭവം. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെയാണ് അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. മരണപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Read Also: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി ഫെഡറൽ ബാങ്ക്, അറിയാം പുതുക്കിയ നിരക്കുകൾ
Post Your Comments