പാലക്കാട്: കുടിവെള്ള ബിൽ തുക അടച്ചിട്ടും മീറ്റർ റീഡറും കരാർ ജീവനക്കാരും ചേർന്ന് വിച്ഛേദിച്ച കണക്ഷൻ പുന:സ്ഥാപിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജല അതോറിറ്റി പാലക്കാട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എത്രയും വേഗം കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Read Also: ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു: കേന്ദ്ര ധനമന്ത്രി
മൂന്ന് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചെന്നാണ് പരാതി. പണം അടച്ചിട്ടും കണക്ഷൻ പുന:സ്ഥാപിച്ചില്ലെന്ന പരാതിയെക്കുറിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഒരാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഡിസംബർ 5 നാണ് പരാതിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. കല്ലേപ്പുള്ളി സ്വദേശി സുഹറ കൽമണ്ഡപം ഓഫീസിലെ ജീവനക്കാരനെതിരെയാണ് പരാതി സമർപ്പിച്ചത്.
Post Your Comments