KeralaLatest NewsNews

ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും: സമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി

പെൺകുട്ടികൾ മാത്രം വിചാരിച്ചാൽ മാത്രം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ വനിതാ കമ്മിഷനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം. കർശന നിയമ നിർമ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച്‌ കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button