KeralaLatest NewsNews

നാടിനെ തകർക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിനെ തകർക്കാൻ മാത്രം കാരണമാകുന്ന കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ കരുത്ത് പ്രകടിപ്പിക്കുമ്പോൾ അതിന്റെ ഫലം ഉണ്ടാവും. നവകേരള സദസ്സിൽ ജനങ്ങൾ നല്ല രീതിയിൽ ഇടപെടുമ്പോൾ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിൽ വന്ന് പ്രതികരിക്കേണ്ടി വന്നു. കേന്ദ്ര അവഗണനക്കെതിരെ യുഡിഎഫ് എംപിക്ക് പാർലമെന്റിൽ പ്രതികരിക്കേണ്ടിവന്നു. അത് സ്വാഗതാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ര​ണ്ട് ആ​ന​ക്കൊ​മ്പും ആ​റ് നാ​ട​ൻ തോ​ക്കു​ക​ളുമായി മൂന്നുപേർ വ​നം​വ​കു​പ്പി​ന്റെ പി​ടി​യി​ൽ

നവകേരള സദസ്സ് ആർക്കും എതിരായ പരിപാടിയല്ല. നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമോ എതിരായോ ഉള്ള പരിപാടിയല്ല ഇത്. നമ്മുടെ അനുഭവത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുന്നു. കേന്ദ്ര സർക്കാരിന് എതിരേ പറയുന്നതിന് യുഡിഎഫിന് എന്താണ് പൊള്ളൽ. 2021ൽ അധികാരത്തിൽ വന്ന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കാനോ അതിന് ഒപ്പം നിൽക്കാനോ യുഡിഎഫ് തയ്യാറായിട്ടുണ്ടോ. എല്ലാ പ്രധാന കാര്യങ്ങളേയും എതിർക്കാനല്ലേ യുഡിഎഫ് തയ്യാറായത്. 2011 മുതൽ 2016 വരെ കെടുകാര്യസ്ഥതയുടെ ഭാഗമായി നമ്മുടെ നാടിനെ വലിയ തോതിൽ തകർക്കുന്ന നിലയാണ് യുഡിഎഫ് സ്വീകരിച്ചത്. ഇത് നാടാകെ നിരാശയിലാവാൻ ഇടയാക്കി. ഇതിലാണ് 2016ൽ മാറ്റം വന്നത്. അതിന്റെ ഗുണം നാടിനല്ലേ ഉണ്ടാവുന്നത്. നമ്മുടെ നാട്ടിൽ നടക്കില്ലെന്ന് കണക്കാക്കിയ കാര്യങ്ങൾ ഓരോന്നായി നടക്കുകയും ആരംഭിക്കുകയും ചിലത് പൂർത്തിയാവുകയും ചെയ്തു. അന്ന് ചെയ്യാൻ കഴിയാതെ പോയതിന്റെ വീഴ്ച ഉൾക്കൊണ്ടുകൊണ്ട് അതിന്റെ കൂടെ നിൽക്കുകയല്ലേ ചെയ്യേണ്ടത്. എന്തിനാണ് അതിനെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

നവകേരള സദസ്സിനെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുന്നു. ഓരോ മണ്ഡലത്തിലും ജനസഹസ്രങ്ങൾ ഒഴുകിയെത്തുകയാണ്. നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായിട്ടാണ് നവകേരള സദസ്സ് മാറുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി ഒഴുകിയെത്തുന്ന പതിനായിരങ്ങളെ ഉൾക്കൊള്ളാനുള്ള ഗ്രൗണ്ടുകൾ കേരളത്തിൽ പലയിടത്തും ഇല്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സംഘാടകർ ഒരുക്കിയ ഗ്രൗണ്ടിന് പുറത്താണ് ആയിരങ്ങൾ തിങ്ങിനിൽക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ബിജെപിയുടെ വിജയം ഗോമൂത്ര സംസ്ഥാനങ്ങളിൽ: മാപ്പ് പറഞ്ഞ്, വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button