Latest NewsKeralaNews

നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ

തൃശ്ശൂർ: നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശ്ശൂർ പുതുക്കാട് വെച്ചാണ് സംഭവം.

Read Also: ആർത്തവവിരാമവും ലൈംഗികാസക്തിയും തമ്മിലുള്ള ബന്ധം ഇവയാണ്: മനസിലാക്കാം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്. സംഭവത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തി. ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.

Read Also: മിഡ് റേഞ്ച് സെഗ്മെന്റിൽ ലാപ്ടോപ്പ് തിരയുന്നവരാണോ? സാംസങ് ഗാലക്സി ബുക്ക് 2 ലാപ്ടോപ്പിനെ കുറിച്ച് അറിഞ്ഞോളൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button