Latest NewsNewsLife Style

മഞ്ഞുകാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

പ്രകൃതിദത്ത ഒരു മധുര പദാർത്ഥമാണ് തേൻ. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ.

ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ തേന്‍ മഞ്ഞുകാലത്തെ ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. തേൻ ഒരു ഊർജസ്രോതസ്സാണ്, ദഹനം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ ഇവ സഹായിക്കും. ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാല്‍ ഈ ശൈത്യകാലത്ത് തേൻ പ്രത്യേകിച്ചും ഗുണം ചെയ്യും. ഇത് ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് കുറച്ച് ആശ്വാസം നൽകാനും സഹായിക്കും.

ഭക്ഷണം വിഘടിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന എൻസൈമുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ഇതിനായി ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button