KottayamNattuvarthaLatest NewsKeralaNews

പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ ത​ല​ക്ക​ടി​ച്ച് പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ

ബു​ധ​നു​ർ എ​ണ്ണ​ക്കാ​ട് പൈ​വ​ള്ളി തോ​പ്പി​ൽ രു​ധി​മോ​നെ​(40)യാ​ണ്​ മാ​ന്നാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

ചെ​ങ്ങ​ന്നൂ​ർ: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ ത​ല​ക്ക​ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ബു​ധ​നു​ർ എ​ണ്ണ​ക്കാ​ട് പൈ​വ​ള്ളി തോ​പ്പി​ൽ രു​ധി​മോ​നെ​(40)യാ​ണ്​ മാ​ന്നാ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന്നാ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫീ​സ​ർ, ദി​നീ​ഷ് ബാ​ബു​(48)വി​നെ​യാ​ണ്​ ത​ല​ക്ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പ്ര​തി ആ​ക്ര​മി​ക്കാ​​ൻ മു​തി​രു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി രു​ധി​മോ​ന്റെ ഭാ​ര്യ​യും അ​മ്മ​യും 112-ൽ ​വി​ളി​ച്ച്​ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്,​ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ്​ എ​സ്. ഐ ​സ​ജി​കു​മാ​റു​ൾ​പ്പ​ടെ​യു​ള്ള സം​ഘം പോ​യ​ത്.

Read Also : ഇത്തവണ ഏഷ്യൻ ഗെയിംസിൽ തലയുയർത്തി ഇന്ത്യ; ഹാങ്‌ഷുവിലെ ‘സ്വർണ’ വിജയികൾ ആരൊക്കെ?

സം​ഭ​വസ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വെ​ട്ടു ക​ത്തി​യു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന രു​ധി​മോ​നെ അ​നു​ന​യി​പ്പി​ച്ച്​ ആ​യു​ധം വാ​ങ്ങി​യ​ശേ​ഷം കൂ​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക​യ​റി പോ​യ​ശേ​ഷം ച​പ്പാ​ത്തി പ​ര​ത്തു​ന്ന ത​ടി​യു​മാ​യി തി​രി​ച്ചെ​ത്തി പൊ​ലീ​സു​കാ​ര​നെ ത​ല​ക്ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം എ​സ്.​എ​ച്ച്. ഒ. ​ജോ​സ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button