ThiruvananthapuramNattuvarthaLatest NewsKeralaNews

ജിം​നേ​ഷ്യ​ത്തി​ൽ പോ​യി മടങ്ങവെ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​ മരിച്ചു

പാ​ങ്ങ​പ്പാ​റ മെ​യ്‌​ക്കോ​ണം ഗോ​പി​ക ഭ​വ​നി​ൽ ഉ​ദ​യി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക​ളും മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർത്ഥി​നി​യു​മാ​യ ഗോ​പി​ക ഉ​ദ​യ്(20) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ട്ട​ർ റോ​ഡി​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർത്ഥി​നി മ​രി​ച്ചു. പാ​ങ്ങ​പ്പാ​റ മെ​യ്‌​ക്കോ​ണം ഗോ​പി​ക ഭ​വ​നി​ൽ ഉ​ദ​യി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക​ളും മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർത്ഥി​നി​യു​മാ​യ ഗോ​പി​ക ഉ​ദ​യ്(20) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30-ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി ജ്യോ​തി​ക​യ്ക്കൊ​പ്പം ജിം​നേ​ഷ്യ​ത്തി​ൽ പോ​യ ശേ​ഷം നി​ഷ​യു​ടെ മ​ര​പ്പാ​ല​ത്തു​ള്ള ഫ്ളാ​റ്റി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പി​എം​ജി​യി​ൽ വ​ച്ച് സ​മീ​പ​ത്തു​കൂ​ടി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​റ​കി​ലെ വ​ല​തു​വ​ശ​ത്തെ ട​യ​ർ പൊ​ട്ടി പ​ഞ്ച​റാ​യി. ട​യ​ർ പൊ​ട്ടി​യ​പ്പോ​ഴു​ണ്ടാ​യ വ​ൻ​ശ​ബ്ദം കേ​ട്ട് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗോ​പി​ക റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ​താ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പൊലീ​സ് പ​റ​ഞ്ഞു. ഗോ​പി​ക ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, യുവതിയുടെ ആദ്യ കാമുകനിൽ ഉണ്ടായ കുഞ്ഞിനെ വകവരുത്തിയത് ആസൂത്രിതം

സ​ഹോ​ദ​രി ജ്യോ​തി​ക​യ്ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ലേ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന് മ്യൂ​സി​യം സി​ഐ പ​റ​ഞ്ഞു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button