മുടിയിഴകളിലെ നര പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ നര മറയ്‌ക്കാൻ കെമിക്കല്‍ ഡൈയെ പലരും ആശ്രയിക്കുന്നു. ഈ കെമിക്കല്‍ ഉപയോഗം ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തുകയും നിറം മങ്ങാൻ ഇടയാക്കുകയും ചെയ്യും. ഇനി അത്തരം പരാതികൾ ഒന്നും വേണ്ട. പ്രകൃതിദത്തമായ ഡൈ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.
തേയിലപ്പൊടി, പനിക്കൂര്‍ക്കയുടെ ഇല, രണ്ട് കര്‍പ്പൂരം, കറ്റാര്‍വാഴ തുടങ്ങിയവയാണ് ഡൈ തയ്യാറാക്കാൻ വേണ്ടത്.
read also: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂര്‍ക്കയുടെ ഇല, രണ്ട് കര്‍പ്പൂരം എന്ന കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. ശേഷം കറ്റാര്‍വാഴയുടെ ജെല്ലും ചെറിയ പനിക്കൂര്‍ക്ക ഇലയും കറിവേപ്പിലയും ഒരു നെല്ലിക്കയും ചെറുതായി മുറിച്ച് അരയ്ക്കുക. ശേഷം ഇത് എടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ കുറച്ച് ഹെന്ന പൊടി ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മുൻപ് തയ്യാറാക്കി വച്ച തേയില യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം രാവിലെ തലയില്‍ പുരട്ടാം. ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയില്‍ വേണം ഈ ഡെെ ഉപയോഗിക്കാൻ. തലയില്‍ ഡെെ തേയ്ച്ച ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് തല മുടി ചീകുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
ആദ്യം ചെറിയ ഓറഞ്ച് നിറമായിരിക്കും മുടിയ്ക്ക് ലഭിക്കുക. ഡെെ ഇട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഒരു ടീസ്പൂണ്‍ നീലയമരി എടുത്ത് അതില്‍ ചെറിയ ചൂട് വെള്ളം ഒഴിച്ച് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഒരു പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുടിയില്‍ തേയ്ക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ കഴുകി കളയാം. ഇതോടെ നിങ്ങളുടെ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നു. ഒരു മാസം വരെ നിറം പോകാതെ സൂക്ഷിക്കാം.
Post Your Comments