Latest NewsNewsIndia

കേരളത്തിന് മാത്രമായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പൊതുനിബന്ധനകളില്‍ ഇളവ് വരുത്താനാകില്ല:കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാര്‍ലമെന്റില്‍ ധനമന്ത്രി മറുപടി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button