Latest NewsKeralaNews

ചിന്നക്കനാൽ റിസർവ്: തുടർ നടപടികൾ മരവിപ്പിച്ചതായി വനംമന്ത്രി

ഇടുക്കി: ചിന്നക്കനാൽ റിസർവ് തുടർ നടപടികൾ മരവിപ്പിച്ചു. ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നതായും കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

Read Also: ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ

2023 ആഗസ്തിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബർ 12-ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയ്യാറാക്കാൻ ഇക്കഴിഞ്ഞ നവംബർ 30-ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി ഈ തീയതിയ്ക്ക് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകും. കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കും. കളക്ടർക്ക് അയച്ചു എന്ന് പറയുന്ന കത്തിൽ അതിനാൽ തന്നെ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

Read Also: താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രധാനമന്ത്രി പറഞ്ഞുപരത്തി: ഉദയനിധി സ്റ്റാലിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button