KasargodKeralaNattuvarthaLatest NewsNews

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പള്ളി വികാരി പിടിയിൽ

മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്

കാസർ​ഗോഡ്: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. കാസർ​ഗോഡ് റെയിൽവേ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്സ്പ്രസ് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

Read Also : ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പരിപാടി ഇനി വേണ്ട! ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

48 വയസുകാരനായ ഇയാൾ കോയമ്പത്തൂരിൽ പള്ളി വികാരിയാണ്. യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്മെന്റിൽ ഭർത്താവും ഉണ്ടായിരുന്നു. സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. പിന്നീട് ഇയാളെ കാസർ​ഗോഡ് റെയിൽവേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button