KeralaLatest News

കാനഡയിൽ നിന്ന് 4മാസം മുമ്പ് നാട്ടിലെത്തിയ വീട്ടമ്മയുടെ മരണം പൊള്ളലേറ്റെന്നു റിപ്പോർട്ട്, കണ്ടെത്തിയത് സ്വിമ്മിംഗ് പൂളിൽ

ഇടുക്കി: ഇടുക്കി വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിന്റെ 76 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തിയ റിപ്പോർട്ടിൽ മരണ കാരണമായി ചൂണ്ടിക്കാട്ടുന്നതും പൊള്ളൽ തന്നെയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ സംസ്കാരം നടത്തി.

വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. നാല് മാസം മുൻപാണ് ജോയ്സും ഭർത്താവ് ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്.

ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ജോയ്സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവത്തില്‍ ജോയ്‌സിന്റെ ഭര്‍ത്താവ് എം ജെ എബ്രഹാം(ലാലിച്ചന്‍), ഇയാളുടെ അനുജന്‍ ഷിബുവിന്റെ ഭാര്യ ഡയാന എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button