
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മുന്നിൽ. കോൺഗ്രസിന് ആശ്വാസം പകർന്ന് തെലങ്കാനയിലെ വിജയം. അതേസമയം കോൺഗ്രസിന് മുന്നേറ്റം പ്രതീക്ഷിച്ച ബാഗേലിന്റെ ഛത്തീസ്ഗഢിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.
അതേസമയം തെലങ്കാനയിൽ കോൺഗ്രസിന് മുന്നേറ്റം. ഭരണവിരുദ്ധ വികാരം ബിആർഎസിന് തിരിച്ചടിയായി. കെസിആറിന്റെ തന്ത്രങ്ങൾ ഫലിച്ചില്ല. രേവന്ത് റെഡ്ഢി മാജിക് കോൺഗ്രസിനെ തുണച്ചപ്പോൾ ബിജെപി 10 സീറ്റുകൾക്ക് മുന്നിലാണ്.
Post Your Comments