Latest NewsNewsIndiaCrime

വനിതാ ഡിജെയെ നിരന്തരം ബലാത്സം​ഗം ചെയ്ത സംഭവം: മാനേജർ അറസ്റ്റിൽ

മുംബൈ: മെക്സിക്കൻ സ്വദേശിനിയായ ഡി.ജെ)യെ നിരന്തരം ബലാത്സം​ഗം ചെയ്ത് മാനേജർ. 31കാരിയായ യുവതിയാണ് ബലാത്സം​ഗത്തിന് ഇരയായത്. സംഭവത്തിൽ ഡിജെ കൂടിയായ 35കാരൻ അറസ്റ്റിലായി. ഇരയായ യുവതി നൽകിയ പരാതിയിലാണ് നടപടിയെന്ന് ബാന്ദ്ര പൊലീസ് വ്യക്തമാക്കി. 2019 മുതൽ പല സ്ഥലങ്ങളിലെത്തിച്ച് ഇയാൾ തന്നെ ബലാത്സം​ഗം ചെയ്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

നിലവിൽ മുംബൈയിൽ താമസിക്കുന്ന യുവതി 2017ൽ സോഷ്യൽമീഡിയയിലൂടെയാണ് പ്രതിയുമായി പരിചയപ്പെടുന്നത്. സൗഹൃ​ദത്തിലായ ശേഷം, 2019 ജൂലൈയിൽ പ്രതി ഇയാളുടെ വീട്ടിൽ വച്ച് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചു. അതിനു ശേഷം പലതവണ ബലാത്സം​ഗം തുടരുകയായിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തന്നെ ലൈം​ഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നു എന്നും ഈ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പൊലീസിനോട് വ്യക്തമാക്കി.

ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മുഴുവൻ ഇഡി ഉദ്യോ​ഗസ്ഥരെയും ‘മോശം’ എന്ന് മുദ്രകുത്തരുത്: പ്രതികരണവുമായി കെ അണ്ണാമലൈ
2020ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ ഈ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്‌ക്കുകയും ലൈംഗിക ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, സ്ത്രീത്വത്തെ അപമാനിക്കാനുള്ള ബലപ്രയോ​ഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button