ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾപ്പെടുത്താറുള്ളത്. ഈ കൂട്ടത്തിൽ പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഫീച്ചറാണ് ഡിസപിയറിംഗ് ഓപ്ഷനോടുകൂടിയ ടെക്സ്റ്റ് സ്റ്റാറ്റസ്. പുതിയ അപ്ഡേഷനായി വരും ദിവസങ്ങളിൽ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.
മുൻകൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാൽ ടെക്സ്റ്റ് സ്റ്റാറ്റസ് ഓട്ടോമാറ്റിക്കലി അപ്രത്യക്ഷമാകുന്നതാണ് പുതിയ ഫീച്ചർ. ഇതോടെ, ഉപഭോക്താവിന് പ്രത്യേക സമയപരിധി നിശ്ചയിക്കാനാകും. ടെക്സ്റ്റ് സ്റ്റാറ്റസിൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം ലഭിക്കുന്നതിന്റെയും, സ്വകാര്യതയുടെയും ഭാഗമായാണ് ഇത്തരമൊരു ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഷോർട്ട് അപ്ഡേറ്റുകൾ നൽകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ ക്രമീകരണം. ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാട്സ്ആപ്പ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
Post Your Comments