Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് റേഷൻ കടകൾക്ക് അവധി, നവംബറിലെ റേഷൻ വിഹിതം വാങ്ങിയത് 83 ശതമാനം പേർ

ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുന്നതാണ്

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂർത്തിയായതിനെ തുടർന്നാണ് റേഷൻ കടകൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷൻ കടകൾക്ക് അവധി നൽകാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. ഇ-പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്ഡേഷനും, റേഷൻ വ്യാപാരികൾക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങൾക്കും വേണ്ടിയാണ് മാസം ആദ്യം അവധി നൽകുന്നത്.

ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുന്നതാണ്. അതേസമയം, നവംബർ മാസത്തെ റേഷൻ വിഹിതം 83 ശതമാനം പേർ മാത്രമാണ് കൈപ്പറ്റിയിട്ടുള്ളത്. ഡിസംബറിൽ വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി റേഷൻ വിഹിതമായി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നൽകുക. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നൽകും. കൂടാതെ, നീല കാർഡ് അംഗങ്ങൾക്ക് 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കിൽ സാധാരണ റേഷൻ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

Also Read: ജിഡിപിയിൽ വമ്പൻ വളർച്ച! ആഗോള നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറാനൊരുങ്ങി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button