Latest NewsKeralaNews

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, വന്‍ ട്വിസ്റ്റ്: പ്രതികളെ കണ്ടപ്പോള്‍ കേരളത്തിന് അമ്പരപ്പ്

പിടിയിലായത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യയും മകളും

കൊല്ലം: സംസ്ഥാനത്ത് പൊലീസിന് പഴി കേട്ട വിവാദ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വന്‍ ട്വിസ്റ്റാണ് ഇന്ന് സംഭവിച്ചത്. ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്ന് രണ്ട് മണിയോടെയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് തെങ്കാശിയില്‍ പുളിയറ എന്ന സ്ഥലത്ത് വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്.

Read Also: കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാം! വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി

ഇവരുടെ ചിത്രങ്ങള്‍ ഡിഐജിക്ക് അയച്ചു കൊടുത്ത് സ്ഥിരീകരണം തേടിയിരുന്നു. പ്രതികളാണെന്ന് ഉറപ്പിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരുടെ ചിറക്കരയിലെ ഫാം ഹൗസില്‍ നിന്നാണ് പൊലീസിന് നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സംഘം ചാത്തന്നൂരിലെ വീട്ടിലെത്തിയെങ്കിലും ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല.

സ്വിഫ്റ്റ് കാര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇവര്‍ ഇന്നലെയാണ് നീല കാറില്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്. രേഖാചിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയിലും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇവരെ ഉന്നത ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

അതേസമയം, സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികള്‍ പറയുന്നു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിള്‍ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയല്‍ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവര്‍ സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവര്‍ക്ക് ഫാം ഉള്ളതായും നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്ക് രണ്ട് കാറുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button