KeralaLatest NewsNews

പഞ്ചായത്തുകളില്‍ നിന്നും നവകേരള സദസിനുള്ള പണം: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമര്‍ശമുണ്ടായി. പണം അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ മുനിസിപ്പാലിറ്റി ആക്ട് പ്രകാരം സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി.

Read Also: കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ സഞ്ചരിച്ചത് ആ ഓട്ടോ തന്നെ, ഡ്രൈവറുടെ സ്ഥിരീകരണം

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button