വെളളിക്കുളങ്ങര: പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോടാലി വിജയവിലാസം വീട്ടില്‍ മനീഷ് കുമാറിനെ(38)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ആറുമാസത്തേക്ക് നാടുകടത്തിയത്. രണ്ട് വധശ്രമകേസുകള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യം തുടങ്ങി ഏഴോളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു.
Read Also : ചൈനയിൽ അജ്ഞാത ന്യൂമോണിയ: ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി
Post Your Comments