തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് എപി ജയൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടതായി സിപിഐ വനിതാ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
സിപിഐ എക്‌സിക്യൂട്ടീവ് അംഗം കെകെ അഷ്‌റഫിന്റെ നേതൃത്വത്തിൽ ആര്‍ രാജേന്ദ്രന്‍, സികെ ശശിധരന്‍, പി വസന്തം എന്നിവർ ഉൾപ്പെട്ട കമ്മിഷനാണ് പരാതി അന്വേഷിച്ചത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയശേഷമാണ് നടപടി. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ജില്ലാ സെക്രട്ടറി എപി ജയനെ ഒഴിവാക്കി. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് മാറേണ്ടി വരും.
‘വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി’: രാജിവയ്‌ക്കേണ്ടത് ബിന്ദുവല്ല, പിണറായിയെന്ന് കെ സുരേന്ദ്രൻ
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് ആരംഭിച്ച തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയെ നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി ഇതിനെ എതിർക്കുകയും പകരം രാജി രാജപ്പനെ നിയോഗിക്കുകയും ചെയ്‌തു. ഇതോടെ ശ്രീനാദേവി സാമ്പത്തിക ആരോപണമടക്കം സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുകയായിരുന്നു.
Post Your Comments