രാമപുരം: കവര്‍ച്ചക്കേസിൽ ഒളിവിലായിരുന്ന യുവാവ് 18 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശി വേലനെ(42)യാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2005 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിലാപ്പള്ളി ഭാഗത്തെ വീടുകളിൽ അതിക്രമിച്ചു കയറിയ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. കേസിൽ മറ്റ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, സംസ്ഥാനം വിട്ട് ഒളിവിൽ പോയ ഇയാളെ പിടികൂടാനായിരുന്നില്ല.
വിവിധ കേസുകളിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് വേലനെ തേനിയിൽ നിന്ന് പിടികൂടിയത്.
രാമപുരം എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഒമാരായ ബിജു കെ. രമേശ്, അരുൺകുമാർ, വിനീത് രാജ്, ഡി. വിഷ്ണു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments