WayanadNattuvarthaLatest NewsKeralaNews

28 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

മു​ട്ടി​ൽ കൊ​റ്റ​ൻ കു​ള​ങ്ങ​ര വി​നീ​ഷാണ് പി​ടി​യി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ. മു​ട്ടി​ൽ കൊ​റ്റ​ൻ കു​ള​ങ്ങ​ര വി​നീ​ഷാണ് പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട് എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സും സു​ൽ​ത്താ​ൻ ബ​ത്തേ​രി റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് യുവാവ് പിടിയിലായത്. 28.42 ഗ്രാം ​എം.​ഡി.​എം.​എ യു​വാ​വിൽ നിന്ന് പി​ടിച്ചെടുത്തിട്ടുണ്ട്.

Read Also : രാഹുല്‍ ഗാന്ധി എംപി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി.വി അന്‍വര്‍ എംഎല്‍എ

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എം.​ഡി.​എം.​എ വാ​ങ്ങി വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ച് വി​ദ്യാ​ർ​ത്ഥിക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്.

എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ൽ, ബ​ത്തേ​രി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ബാ​ബു​രാ​ജ്, പ്രി​വ​ന്റി​വ് ഓ​ഫീസ​ർ​മാ​രാ​യ ജി. ​അ​നി​ൽ​കു​മാ​ർ, സി.​വി. ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, നി​ക്കോ​ളാ​സ് ജോ​സ്, എം.​എ​സ്. ദി​നീ​ഷ്, ഡ്രൈ​വ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button