Latest NewsKeralaNews

നവകേരള സദസിൽ നിവേദനം നൽകി: മണിക്കൂറുകൾക്കകം ഒമ്പതുവയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി

തിരുവനന്തപുരം: 12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്കായി മണിക്കൂറുകൾക്കുള്ളിൽ സൗകര്യമൊരുക്കി നവകേരള സദസ്. തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകൻ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചെലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സർക്കാർ സഹായിക്കണമെന്നായിരുന്നു. കൗണ്ടറിൽ നിവേദനം നൽകിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരിൽക്കണ്ടും കാര്യം അവതരിപ്പിച്ചു.

Read Also: ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറണം: ഇസ്രായേലിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

മന്ത്രി വീണ ജോർജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയിൽക്കൂടി ഉൾപ്പെടുത്തി ശസ്ത്രക്രിയകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നിൽ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും.

Read Also: ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button