
കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലന്‍. കരുവന്നൂര്‍ കേസുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തന്റെ കസ്റ്റമര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്തതെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി. അനില്‍ കുമാര്‍ എന്തോ തെറ്റ് ചെയ്തുവെന്നും അനില്‍കുമാറിന്റെ ഡോക്യുമെന്റുകള്‍ തന്റെ കൈവശമാണ് ഉള്ളതെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: സഹകരണ ബാങ്ക് തട്ടിപ്പ്: ജാമ്യാപേക്ഷ നൽകി ഭാസുരാംഗന്റെ മകൻ
ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. നേരത്തെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Post Your Comments