തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സുപ്രീം കോടതിയെ പരിഹസിക്കുന്ന രീതിയിലാണ് കേരള ഗവർണർ പ്രതികരിച്ചതെന്ന് പറഞ്ഞു. ഗവർണർ സ്ഥാനത്തിരിക്കുന്ന ഒരാൾ സുപ്രീംകോടതി നിലപാടിനെ അനാദരിച്ച് സംസാരിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രാഹുല്‍ ഗാന്ധി എംപി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി.വി അന്‍വര്‍ എംഎല്‍എ
സുപ്രീം കോടതിയുടെ ഗവർണർക്ക് എതിരായ വിമർശനങ്ങൾ ഗവർണർമാരെ നിയമിക്കുന്ന കേന്ദ്ര സർക്കാർ ഗൗരവമായി കാണണം. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിലപാടുകൾ വേണം കേന്ദ്ര സർക്കാർ സ്വീകരിക്കാൻ. സുപ്രീംകോടതി നിലപാടിന്റെ പശ്ചാത്തലത്തിൽ കേരള ഗവർണർ തൽസ്ഥാനത്ത് തുടരാൻ പാടില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
Post Your Comments