ThrissurLatest NewsKeralaNattuvarthaNews

ഏ​ഴ് വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: തമിഴ്​നാട് സ്വദേശിക്ക്​ 10 വർഷം കഠിന തടവും പിഴയും

ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി.​ആ​ർ. ര​വി​ച​ന്ദ​ർ ആണ് ശി​ക്ഷ വിധി​ച്ചത്

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​ഴ് വ​യ​സു​കാ​രിക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച 70കാ​ര​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴയും ശിക്ഷ വിധിച്ച് കോടതി. ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി.​ആ​ർ. ര​വി​ച​ന്ദ​ർ ആണ് ശി​ക്ഷ വിധി​ച്ചത്. ത​മി​ഴ്നാ​ട് തേ​നാം​പ​ട്ടി സ്വ​ദേ​ശി പ​ള​നി​യ​പ്പ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്.

Read Also : ഗവർണർ സ്ഥാനത്തിരിക്കുന്നവർ സുപ്രീംകോടതി നിലപാടിനെ അനാദരിച്ച് സംസാരിക്കാൻ പാടില്ല: ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി

2018 ന​വം​ബ​ർ ആ​റി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​സ്.​ഐ സി.​വി. ബി​ബി​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി.​ഐ സു​രേ​ഷ് കു​മാ​റാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും വി​ധി​ച്ചി​ട്ടു​ണ്ട്. മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും

സീ​നി​യ​ർ സി.​പി.​ഒ ടി.​ആ​ർ. ര​ജ​നി ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button