News

കേന്ദ്രത്തില്‍ മോദിസര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെസിആറിനെ പരാജയപ്പെടുത്തണം: രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിനെ പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ബിആര്‍എസും ബിജെപിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കെസിആര്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കെസിആറിനെതിരെ എന്തെങ്കിലും കേസുകള്‍ ഉണ്ടോയെന്ന് അറിയാന്‍ തനിക്ക് ആഗ്രഹമുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കെസിആറിന് പിന്നാലെ പോകാത്തത് എന്തുകൊണ്ടാണെന്നും ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുല്‍ ചോദിച്ചു.

പൊണ്ണത്തടിയും കുടവയറും കുറയ്ക്കാൻ പാൽ ഇങ്ങനെ കുടിക്കൂ

‘അദ്ദേഹമാണ് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്നത്. ഇഡി,സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കെസിആറിന് പിന്നാലെ പോകാത്തത് എന്താണ്? പ്രധാനമന്ത്രിക്കെതിരെ പോരാടുമ്പോള്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കോടതികള്‍ കാലാകാലങ്ങളില്‍ സമന്‍സ് അയക്കാറുണ്ട്. ആദ്യമായി മാനനഷ്ടക്കേസിൽ എനിക്ക് രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിച്ചു. എന്റെ ലോക്സഭാ അംഗത്വം റദ്ദാക്കി. എന്റെ സര്‍ക്കാര്‍ വീട് എടുത്തു. എനിക്ക് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ വീട് ഈ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഹൃദയത്തിലാണ്. പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതില്‍ എനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല’, രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button