മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുതിയൊരു കടുവ എത്തിയതായി ഉദ്യോഗസ്ഥർ. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കടുവയാണ് കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചത്. ആഫ്രിക്കയിൽ നിന്ന് എത്തിച്ച ചീറ്റകളെ പാർക്ക് സുരക്ഷിതമായി പാർപ്പിച്ചതിനാൽ, അവയിൽനിന്ന് പാർക്കിലേക്ക് പുതുതായി എത്തിയ കടുവയ്ക്ക് നേരിട്ടുള്ള ഭീഷണി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കുനോ നാഷണൽ പാർക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് രാജസ്ഥാനിലെ രന്തംബോർ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഈ സങ്കേതത്തിൽ നിന്നാണ് മൂന്ന് വയസ്സ് പ്രായമുള്ള കടുവ മധ്യപ്രദേശിലേക്ക് എത്തിയത്. നിലവിൽ, കുനോ നാഷണൽ പാർക്കിൽ 7 ആൺ ചീറ്റയും, 7 പെൺ ചീറ്റകളുമാണ് ഉള്ളത്. 70 വർഷം മുൻപ് വംശനാശം സംഭവിച്ച ചീറ്റ വിഭാഗത്തെ വീണ്ടും ഇന്ത്യയിൽ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. നമീബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിച്ച ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്.
Post Your Comments