ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും.
Read Also : പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ രക്തധമനികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും ഒരു അല്ലി വെളുത്തുള്ളിക്ക് കഴിയും. പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും വെളുത്തുള്ളി ഉപയോഗിക്കാം. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഇതിലൂടെ ശരീരഭാരവും കുറയ്ക്കാനാകും.
വെളുത്തുള്ളി ദിവസവും ചതച്ചു കഴിക്കുന്നത് മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയുന്നതിനു സഹായിക്കും.
Post Your Comments