സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കും. വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാൻ വിജ്ഞാപനമിറക്കിയിട്ടുണ്ട്. അതേസമയം, റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസ ഈടാക്കുന്നത് ഇത്തവണയും തുടരുന്നതാണ്. കൂട്ടിയ നിരക്കിന് പുറമേയാണ് ഉപഭോക്താക്കളിൽ നിന്ന് സർചാർജും ഈടാക്കുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാകുന്ന അധിക ചെലവാണ് സർചാർജായി ഈടാക്കാറുള്ളത്. അതിനാൽ, ഒക്ടോബർ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധിക ചെലവാണ് അടുത്ത മാസം ഈടാക്കുക. 85.05 കോടിയാണ് അധിക ചെലവ്. ഇത് ഈടാക്കാൻ യൂണിറ്റിന് യഥാർത്ഥത്തിൽ 24 പൈസ ചുമത്തണം. എന്നാൽ, സ്വന്തം നിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാൻ മാത്രമാണ് കമ്മീഷൻ ബോർഡിനെ അനുവദിച്ചിട്ടുള്ളൂ.
Post Your Comments