KeralaLatest NewsNews

തിരുവനന്തപുരത്ത് അസം സ്വദേശിയായ 13 കാരിയെ കാണാനില്ല

ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

തിരുവനന്തപുരം: 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകള്‍ തസ്മിൻ ബീഗത്തെയാണ് കാണാതായിരിക്കുന്നത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു   ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

read also: ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ: ജോയ് മാത്യു

കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയതെന്നും കുട്ടിക്ക് മലയാളം അറിയില്ലെന്നും പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച്‌ വിവരം കിട്ടുന്നവർ 9497960113 എന്ന നമ്ബറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button