KeralaLatest NewsNews

കുസാറ്റ് ദുരന്തം: വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

കൊച്ചി: കുസാറ്റ് വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിക്കെതിരെ പരാതി നൽകിയിട്ടുള്ളത്.

Read Also: കഞ്ചാവുമായി പിടിയിലായി: പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി

കളമശ്ശേരി പോലീസിനാണ് പരാതി ലഭിച്ചത്. അപകടത്തിന് ഉത്തരവാദി കൃത്യമായ സുരക്ഷ ഒരുക്കാത്ത കുസാറ്റ് വിസിയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് എം ആണ് പരാതി നൽകിയിരിക്കുന്നത്.

പോലീസിന്റെ അനുമതിയില്ലാതെ സുരക്ഷയൊരുക്കാതെയാണ് പരിപാടി നടത്താൻ വി സി അനുമതി നൽകിയത്. അതിനാൽ അപകടത്തിനും നാല് പേരുടെ മരണത്തിനും ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Read Also: കാട്ടുപോത്തിറച്ചിയുമായി രണ്ടുപേർ വനപാലകരുടെ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button