Latest NewsNewsBusiness

ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യമുള്ള സീറ്റിംഗുകൾ എത്തുന്നു, പുതിയ പദ്ധതിയുമായി ഇൻഡിഗോ

36 ഇഞ്ച് ലെഗ് റൂമുള്ള സീറ്റുകളാണ് പ്രധാന ആകർഷണീയത

ഇക്കണോമി ക്ലാസിൽ പ്രീമിയം സൗകര്യങ്ങൾ ഉള്ള സീറ്റിംഗുകൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഇൻഡിഗോ. സാധാരണ ഇക്കണോമി ക്ലാസ് സീറ്റുകൾക്കൊപ്പം, പ്രീമിയം സീറ്റുകൾ കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം അവസാനത്തോടെ പ്രീമിയം സീറ്റിംഗുകൾ ഉൾപ്പെടുത്തിയുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നതാണ്. 35 എയർബസ് എ321 വിമാനത്തിനുള്ളിൽ ഇരുവശങ്ങളിലായി 2+2 സീറ്റുകളായിട്ടാണ് ഇരിപ്പിടം സജ്ജീകരിക്കുന്നത്. ഇത്തരത്തിൽ 8 നിരകളിലായി 32 പ്രീമിയം സീറ്റുകൾ ഉൾപ്പെടുത്താനാണ് ഇൻഡിഗോയുടെ തീരുമാനം.

36 ഇഞ്ച് ലെഗ് റൂമുള്ള സീറ്റുകളാണ് പ്രധാന ആകർഷണീയത. നിലവിൽ, 30 ഇഞ്ച് ലെഗ് റൂമുള്ള, ഓരോ വശങ്ങളിലും മൂന്ന് പേർക്ക് വീതം ഇരിക്കാവുന്ന രീതിയിലാണ് എയർബസ് എ320, എ321 വിമാനങ്ങളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇക്കണോമി ക്ലാസിൽ പ്രീമിയം സീറ്റിംഗുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ, കൂടുതൽ പ്രീമിയം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രീമിയം സീറ്റിംഗ് ഉൾപ്പെടുത്തുന്നതിനോടൊപ്പം, അടുത്ത വർഷം അവസാനത്തോടെ ലോയൽറ്റി പ്രോഗ്രാമും അവതരിപ്പിക്കാൻ ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്.

Also Read: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 25 പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button