Latest NewsKeralaNews

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം: മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്ക് ആണ് ജാഗ്രതാ നിർദ്ദേശം.

പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. മൂന്ന് ജില്ലകളിലെയും നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button