കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം ആരംഭിച്ചു, കണ്ണീരില്‍ കുതിര്‍ന്ന് കാമ്പസ്

കൊച്ചി:കുസാറ്റ് ദുരന്തത്തില്‍ മരിച്ച നാലു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൂന്ന് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചു. അപ്രതീക്ഷിത ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Read Also: കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് കാമ്പസില്‍ എത്തിച്ചത്. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് ആദ്യം കൊണ്ടുവന്നത്. ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കാമ്പസിലേക്ക് കൊണ്ടുവന്നു. അതേസമയം അപകടത്തില്‍ മരിച്ച നാലാമത്തെയാളായ ആല്‍വിന്‍ ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. കാമ്പസിലെ പൊതു ദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. സാറയുടെ സംസ്‌കാരം നാളെ രാവിലെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Share
Leave a Comment