
കിളിമാനൂർ: പള്ളിക്കൽ എം.എം മുക്കിൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദ് ആണ് പിടിയിലായത്. പള്ളിക്കൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയതാണെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ വെള്ളിയാഴ്ച മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെയാണ് കത്തികൊണ്ട് ആക്രമിച്ചത്. എം.എം മുക്കിൽ പ്രതി ബഹളം വച്ചത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്.
Read Also : രാഹുൽ ഗാന്ധിയ്ക്ക് രണ്ട് പ്രണയങ്ങളുണ്ട്: ഒന്ന് ഇറ്റലിയും രണ്ട് മോദിയും, പരിഹാസവുമായി ഒവൈസി
പള്ളിക്കൽ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, എസ്.ഐ എം. സാഹിൽ, സുനിൽ, അനിൽ കുമാർ, മനോജ്, ബിന്ദു, മഹേഷ്, സുബീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments