Latest NewsNewsTechnology

യൂട്യൂബിലെ ഉള്ളടക്കങ്ങൾ ഇനി ഗൂഗിൾ ബാർഡ് മനസ്സിലാക്കും, കാത്തിരുന്ന ഫീച്ചർ ഇതാ എത്തി

ദൈർഘ്യമേറിയ വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കാനും ഈ ഫീച്ചറിലൂടെ സാധ്യമാകും

യൂട്യൂബ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിളിന്റെ ഭാഷ മോഡലായ ബാർഡ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന ഫീച്ചറിനാണ് ബാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ യൂട്യൂബ് വീഡിയോകളുടെ ഉള്ളടക്കം മനസ്സിലാക്കി, അനുയോജ്യമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന തരത്തിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗവേഷണ പ്രവർത്തനങ്ങൾ, ഭക്ഷണ പാചകക്കുറിപ്പുകൾ കണ്ടെത്തൽ തുടങ്ങിയ മേഖലകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ഫീച്ചർ ഏറെ ഗുണം ചെയ്യും.

ദൈർഘ്യമേറിയ വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കാനും ഈ ഫീച്ചറിലൂടെ സാധ്യമാകും. ഇതിലൂടെ ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങളുടെ വിവരങ്ങൾ മാത്രം ശേഖരിക്കാൻ കഴിയുന്നതാണ്. വീഡിയോകളുടെ ഉള്ളടക്കം മനസ്സിലാക്കാനുള്ള കഴിവ് ഇതിനു മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ബാർഡ് അവതരിപ്പിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് മുഴുവൻ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തുന്നത്. വീഡിയോകളുടെ ഉള്ളടക്കം മനസ്സിലാക്കാനും, സന്ദർഭത്തിന് ഉചിതമായ മറുപടി നൽകാനും ഗൂഗിൾ ബാർഡിന്റെ പുതിയ ഫീച്ചറിലൂടെ സാധിക്കും.

Also Read: ചരക്ക് കയറ്റുമതിക്കായി ഉൾനാടൻ ജലപാതകൾ! വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആമസോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button